“ടീമിൽ തുടരണമോ എന്ന് ബസ്ക്വറ്റ്സ് തന്നെ തീരുമാനിക്കും”

20221201 001753

സെർജിയോ ബസ്ക്വറ്റ്സിന്റെ കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെ താരത്തിന്റെ ഭാവി എന്താകുമെന്ന് സൂചനകൾ നൽകി ജോർഡി ക്രൈഫ്. ലോകകപ്പ് കഴിഞ്ഞ് മടങ്ങിയെത്തുന്ന താരം അതിനുശേഷം ആയിരിക്കും തന്റെ ഭാവി തീരുമാനിക്കുക എന്ന് അദ്ദേഹം പറഞ്ഞു.

ബസ്ക്വറ്റ്സ് തന്റെ കരാർ പുതുക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് അനുസരിച്ച് ബാഴ്സലോണയും തങ്ങളുടെ ഭാവി പദ്ധതികൾ തിരുമാനിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം തീരുമാനം പൂർണമായും താരത്തിന്റെ കൈകളിൽ ആണെന്നും ആ ബഹുമാനം അദ്ദേഹം അർഹിക്കുന്നുണ്ട് എന്നും ജോർഡി ക്രൈഫ് കൂട്ടിച്ചെർത്തു.

20221201 001656

അമേരിക്കയിൽ നിന്നും താരത്തിന് ഓഫറുകൾ വന്നേക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇന്റർ മയാമി ആണ് ബാഴ്‌സ ഇതിഹാസത്തെ ടീമിൽ എത്തിക്കാൻ കാര്യമായി ശ്രമിക്കുന്നത്. ലൂയിസ് സുവാരസിനെയും ടീമിൽ എത്തിക്കാൻ ഇവർ ശ്രമിക്കുന്നതായി സൂചനകൾ ഉണ്ട്. എന്നാൽ ഒന്നോ രണ്ടോ സീസണിലേക്ക് കൂടി ബാസ്ക്വറ്റ്‌സിന് ടീമിൽ തുടരാൻ ആവശ്യമായ കരാർ നൽകാൻ ബാഴ്‌സലോണ സന്നദ്ധരാണ്.

നിലവിലെ കരാർ അവസാനിക്കാൻ ഇരിക്കെ ജനുവരി മുതൽ മറ്റ് ടീമുകളുമായി ചർച്ച നടത്താനും അദ്ദേഹത്തിന് സാധിക്കും. ഡിയോങ്ങിന്റെ കൈമാറ്റം തങ്ങളുടെ പദ്ധതിയിൽ ഇല്ലെന്നും ഡീപെയ്ക്ക് ടീം വിടാൻ നേരത്തെ അവസരമുണ്ടായിട്ടും നടന്നില്ല എങ്കിലും ജനുവരിയിൽ പുതിയ തട്ടകം തേടി താരം പൊയ്ക്കൂടായിക ഇല്ല എന്നും ജോർഡി ക്രൈഫ് സൂചിപ്പിച്ചു.