ബ്രെത്വൈറ്റിന് ശസ്ത്രക്രിയ, ദീർഘകാലം പുറത്തിരിക്കും

ബാഴ്സലോണക്ക് പരിക്ക് പ്രശ്നമാവുകയാണ്. അവരുടെ സ്ട്രൈക്കർ മാർട്ടിൻ ബ്രൈത്‌വെയ്റ്റിന്റെ ഇടത് കാൽമുട്ടിന് ആണ് പരിക്കേറ്റിരിക്കുന്നത്. താരം രാജ്യത്തിനായി കളിക്കുമ്പോൾ ആയിരുന്നു പരിക്കേറ്റത്. താരം പരിക്ക് മാറാതെ ബാഴ്സലോണ യുവ ടീമിനു വേണ്ടി കളിച്ചത് കൂടുതൽ പ്രശ്നമായി. ഡാനിഷ് സ്ട്രൈക്കർ വരും ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകും ർന്ന് ല്ലബ് അറിയിച്ചു.

ഡാനിഷ് ഇന്റർനാഷണൽ ഈ സീസണിൽ മൂന്ന് ലീഗ് മത്സരങ്ങളിൽ ക്ലബിനായി കളിച്ചിരുന്നു. ക്യാമ്പ് നൗവിൽ റയൽ സോസിഡാഡിനെതിരായ മത്സരത്തിൽ സ്ട്രൈക്കർ രണ്ടുതവണ സ്കോർ ചെയ്യുകയും മറ്റൊരു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.