ബെറ്റിസിനെ തോൽപ്പിച്ച് അത്ലറ്റിക്ക് ബിൽബാവോ

Newsroom

അത്ലറ്റിക്കോ ബിൽബാവോ തുടർച്ചയായ രണ്ട് സമനിലകൾക്ക് ശേഷം ഒരു വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് ലാലിഗയിൽ റയൽ ബെറ്റിസിനെ നേരിട്ട അത്ലറ്റിക്ക് ക്ലബ് മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. കളി തുടങ്ങി ഏഴാം മിനുട്ടിൽ ഇനിഗോ മാർട്ടിനെസ് ആണ്. അത്ലറ്റിക്ക് ക്ലബിനായി ഗോളടിച്ചത്. റയൽ ബെറ്റിസിന് മത്സരത്തിന്റെ 86ആം മിനുട്ടിൽ സമനില നേടാൻ സുവർണ്ണാവസരം ലഭിച്ചിരുന്നു.

പക്ഷെ അവർക്ക് ലഭിച്ച പെനാൾട്ടി കനാലസിന് വലയിൽ എത്തിക്കാൻ ആയില്ല. ഇതോടെ റയൽ ബെറ്റിസ് പരാജയം സമ്മതിച്ചു. ഇന്നത്തെ വിജയം റയൽ ബെറ്റിസിനെ 42 പോയന്റുമായി ഒമ്പതാം സ്ഥാനത്ത് എത്തിച്ചു. 34 പോയന്റുമായി ബെറ്റിസ് 14ആം സ്ഥാനത്താണ് ഉള്ളത്.