തന്റെ ഭാവി കുറച്ച് ദിവസം കഴിഞ്ഞ് തീരുമാനിക്കും എന്ന് സിദാൻ

Newsroom

ഇന്നലെ ലാലിഗ കിരീടം കൈവിട്ടു പോയ സിദാൻ താൻ റയൽ മാഡ്രിഡിനൊപ്പം തുടരുമോ എന്നത് പിന്നീട് മാത്രമെ തീരുമാനിക്കു എന്ന് പറഞ്ഞു. ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ റയൽ മാഡ്രിഡിനായിരുന്നില്ല. സിദാൻ ഈ സീസൺ അവസാനം ക്ലബ് വിടും എന്ന് താരങ്ങളോട് പറഞ്ഞു എന്ന് സ്പാനിഷ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ താൻ ഭാവിയെ കുറിച്ച് കുറച്ച് ദിവസം കഴിഞ്ഞെ തീരുമാനിക്കു എന്ന് സിദാൻ പറഞ്ഞു.

കിരീടം നേടാൻ ആവത്തതിൽ വിഷമം ഉണ്ട്. എന്നാൽ കളിക്കാർ അവർക്ക് ചെയ്യാവുന്നത് ഒക്കെ ചെയ്തു. കിരീടം നേടിയ അത്ലറ്റിക്കോ മാഡ്രിഡിനെ അഭിനന്ദിക്കുന്നു എന്നും അവർ കിരീടം അർഹിക്കുന്നു എന്നും സിദാൻ പറഞ്ഞു. തന്റെ ഭാവി മാത്രമല്ല ക്ലബിലെ ബാക്കി കാര്യങ്ങളും വരും ദിവസങ്ങളിൽ അറിയാം എന്നും ഫ്രഞ്ച് പരിശീലകൻ പറഞ്ഞു.