ആവേശമായി റയൽ ബെറ്റിസ് ഗ്രനഡ മത്സരം

- Advertisement -

ഇന്നലെ ലാലിഗയിൽ നടന്ന റയൽ ബെറ്റിസും ഗ്രനഡയും തമ്മിലുള്ള മത്സരം ആവേശകരമായിരുന്നു. അവസാന നിമിഷങ്ങളിൽ മത്സരം നാടകീയത്ക്ക് വഴി മാറുന്നതാണ് കണ്ടത്. മത്സരത്തിന്റെ 29ആം മിനുട്ടിൽ കാർലസ് ഫെർണാണ്ടസിലൂടെ ഗ്രനഡയാണ് മുന്നിൽ എത്തിയത്. ആ ലീഡ് 85ആം മിജുട്ട് വരെ ഗ്രാനഡ നിലനിർത്തി. എന്നാൽ അതിനു ശേഷം കളി മാറി.

85ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബെറ്റിസ് കളിയിൽ തിരികെയെത്തി. കനാലസ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 88ആം മിനുട്ടിൽ ടെലോയിലൂടെ ബെറ്റിസ് 2-1ന് മുന്നിൽ എത്തുകയും ചെയ്തു. എന്നാൽ ഇഞ്ച്വറി ടൈമിൽ ഗ്രാനഡ തിരികെയെത്തി. സൊൽഡാഡോയുടെ ഫിനിഷിൽ ഗ്രാൻഡ അവർ അർഹിച്ച സമനില പിടിച്ചെടുത്തു.

Advertisement