റയൽ സോസിഡാഡിനെതിരെ തിരിച്ചടിച്ച് ബാഴ്സലോണ

- Advertisement -

ലാലിഗയിൽ ഇന്ന് ആദ്യം ഒന്ന് വിറച്ചു എങ്കിലും ബാഴ്സലോണ ശക്തമായി തിരിച്ചുവന്നു. ഇന്ന് നടന്ന എവേ മത്സരത്തിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ജയം. 12ആം മിനുട്ടിൽ എലുസ്റ്റുണ്ടോയുടെ ഗോളിൽ ആണ് ബെറ്റിസ് ലീഡ് എടുത്തത്.

കളിയിലേക്ക് തിരിച്ചുവരാൻ ബാഴ്സലോണ 63ആം മിനുട്ട് വരെ ആക്രമിക്കേണ്ടി വന്നു. 63ആം മിനുട്ടിൽ സുവാരസാണ് ബാഴ്സക്ക് സമനില നേടിക്കൊടുത്തത്. മൂന്ന് മിനുട്ടുകൾക്ക് അപ്പുറം ഡെമ്പലെയിലൂടെ ബാഴ്സ ലീഡും എടുത്തു. നാലിൽ നാലു മത്സരവും ജയിച്ച് 12 പോയന്റുമായി ബാഴ്സലോണ ലീഗിൽ ഒന്നാമതാണ്.

Advertisement