ഇത്തവണ ബാലൻ ഡി ഓർ ബെൻസിമക്ക് തന്നെ, അവകാശവാദവുമായി ഫ്ലോറെന്റീനോ പെരെസ്

ഇത്തവണ ബാലൻ ഡി ഓർ ബെൻസിമക്ക് തന്നെയെന്ന അവകാശവാദവുമായി റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റീനോ പെരെസ്. റയൽ മാഡ്രിഡിന്റെ ജനറൽ അസ്സെംബ്ലിയിലാണ് പെരെസ് ഇങ്ങനെ പ്രതികരിച്ചത്. യുവേഫയുടെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത് ബെൻസിമയെയാണ്, വരും ദിവസങ്ങളിൽ ബാലൻ ഡി ഓറും ബെൻസിമ നേടുമെന്ന് പെരെസ് കൂട്ടിച്ചേർത്തു.

20210202 230225
Credit: Twitter

46മത്സരങ്ങളിൽ 44 ഗോളുകളും 15അസിസ്റ്റുമായാണ് കെരീം ബെൻസിമ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്ന ബെൻസിമ യുവേഫ ചാമ്പ്യൻസ് ലീഗും ലാലീഗയും നേടിയിരുന്നു. ബെൻസിമയോടൊപ്പം വിനീഷ്യസും മോഡ്രിചും കോർതോയും അടങ്ങുന്ന ആഞ്ചലോട്ടിയുടെ റയൽ യൂറോപ്യൻ ഫുട്ബോളിൽ ആധിപത്യം പുലർത്തിയിരുന്നു.