റൗളിനെയും മറികടന്നു, ബെൻസീമക്ക് മുന്നിൽ ഇനി റൊണാൾഡോ മാത്രം

Newsroom

Picsart 23 02 16 02 15 12 124
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസീമ ലാലിഗയിൽ 229-ാം ഗോൾ നേടി കൊണ്ട് ഒരു ചരിത്ര നേട്ടം ഇന്നലെ കൈവരിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാലിഗ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി ബെൻസീമ മാറി. റൗൾ ഗോൺസാലസിന്റെ റെക്കോർഡിനെ മറികടന്നാണ് ബെൻസീമ രണ്ടാമത് എത്തിയത്. എൽചെക്ക് എതിരായ റയൽ മാഡ്രിഡിന്റെ മത്സരത്തിലാണ് ബെൻസീമ ഈ നേട്ടത്തിൽ എത്തിയത്. ബെൻസീമക്കു 229 ഗോളും റൗളിന് 228 ലാലിഗ ഗോളുകളുമാണ് ഉള്ളത്. റൊണാൾഡോക്ക് 311 ഗോളുകൾ ഉണ്ട്.

ബെൻസീമ 23 02 16 02 16 06 919

ലാ ലിഗയിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററുടെ കൂട്ടത്തിലും അദ്ദേഹത്തെ എത്തിച്ചു. ലാലിഗയിൽ മികച്ച 5 ഗോൾ സ്കോറേഴ്സിൽ ഒരാളായി ബെൻസീമ മാറി. 473 ഗോളുകളുമായി ലയണൽ മെസ്സി, 311 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, 253 ഗോളുകളുമായി ടെൽമോ സാറ, 234 ഗോളുകളുമായി ഹ്യൂഗോ സാഞ്ചസ്, 229 ഗോളുകളുമായി കരീം ബെൻസെമ എന്നിവരാണ് ലാലിഗയിലെ എക്കാലത്തെയും മികച്ച അഞ്ച് സ്‌കോറർമാർ.

The all-time top scorers in La Liga are :

Lionel Messi with 473 goals

Cristiano Ronaldo with 311 goals

Telmo Zarra with 253 goals

Hugo Sanchez with 234 goals

Karim Benzema with 229 goals