ബെൻസീമ ഗോളടിച്ചിട്ടും റയലിന് പ്രീസീസണിലെ ആദ്യ വിജയം ലഭിച്ചില്ല

Newsroom

Img 20220727 133036

പ്രീസീസൺ ടൂറിലെ രണ്ടാം മത്സരത്തിലും റയൽ മാഡ്രിഡിന് വിജയം ഇല്ല. ഇന്ന് ക്ലബ് അമേരിക്കയെ നേരിട്ട റയൽ മാഡ്രിഡ് 2-2 എന്ന സമനില ആണ് വഴങ്ങിയത്. ബാഴ്സലോണക്ക് എതിരെ കളിക്കാതിരുന്ന ബെൻസീമ ഇന്ന് റയലിനായി കളത്തിൽ ഇറങ്ങിയിരുന്നു. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ മാർട്ടിനിലൂടെ ക്ലബ് അമേരിക്കയാണ് ഇന്ന് ലീഡ് എടുത്തത്. ആ ഗോളിന് ശേഷം പിന്നെ മുഴുവൻ റയൽ മാഡ്രിഡിന്റെ ആധിപത്യം ആയിരുന്നു.
20220727 133214
22ആം മിനുട്ടിൽ ബെൻസീമയിലൂടെ അവർ സമനില നേടി. അസെൻസിയോയുടെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു കേർലർ ഷോട്ടിലൂടെയാണ് ബെൻസീമ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കി. ഹസാർഡ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഇത് കൂടാതെ ഒരുപാട് അവസരങ്ങൾ റയൽ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് ആയില്ല. മത്സരത്തിന്റെ 82ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആണ് ക്ലബ് അമേരിക്ക സമനില നേടിയത്.

റയൽ മാഡ്രിഡ് ഇനി ജൂലൈ 31ന് യുവന്റസിനെ നേരിടും.