ബെൻസീമക്ക് വീണ്ടും പരിക്ക്

Newsroom

20221022 170759
Download the Fanport app now!
Appstore Badge
Google Play Badge 1

ബാലൻ ഡി ഓർ ജേതാവായ ബെൻസീമക്ക് പുതിയ സീസൺ പരിക്കിന്റെ സീസണായി മാറിയിരിക്കുകയാണ്. ഇന്നലെ പരിശീലനത്തിനിടയിൽ റയൽ മാഡ്രിഡ് താരത്തിന് വീണ്ടും പരിക്കേറ്റു. ഇന്ന് രാത്രി നടക്കുന്ന റയൽ മാഡ്രിഡും സെവിയ്യയും തമ്മിലുള്ള മത്സരത്തിൽ ബെൻസീമ കളിക്കില്ല എന്നാണ് റിപ്പോർട്ട്. ബെൻസീമയുടെ പരിക്ക് സാരമുള്ളതല്ല എങ്കിലും താരത്തിന് ഇന്ന് വിശ്രമം നൽകാൻ ആണ് ആഞ്ചലോട്ടിയുടെ തീരുമാനം. അടുത്ത മത്സരം മുതൽ ബെൻസീമ തിരികെ സ്ക്വാഡിൽ എത്തും.

Picsart 22 10 18 12 58 09 251

ബെൻസീമയുടെ ഈ സീസൺ ആരംഭിച്ച ശേഷമുള്ള ഏഴാമത്തെ പരിക്കാണ് ഇത്. താരത്തിന് ഏറെ മത്സരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. ബെൻസീമയുടെ അഭാവത്തിൽ റോഡ്രിഗോ ആകും ഇന്ന് റയലിന്റെ അറ്റാക്കിനെ നയിക്കുക.