“റയലിനെ തോൽപ്പിക്കുന്നത് ചാമ്പ്യൻസ് ലീഗ് നേടുന്ന അത്ര സന്തോഷം തരുന്നു”

- Advertisement -

ഇന്നലെ നടന്ന എൽ ക്ലാസിക്കൊയിലെ വിജയം പറഞ്ഞറിയിക്കാൻ കഴിയാത്തത് എന്ന് ബാഴ്സലോണ ലെഫ്റ്റ് ബാക്ക് ജോർദി ആൽബ. ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ബാഴ്സലോണ തകർത്തിരുന്നു. റയലിനെ തോൽപ്പിക്കുമ്പോൾ കൂടുതൽ സന്തോഷം കിട്ടുന്നു എന്ന് പറഞ്ഞ ആൽബ ചാമ്പ്യൻസ് ലീഗ് വിജയിക്കുന്ന അത്ര സന്തോഷം എൽ ക്ലാസികോ ജയം തരുന്നു എന്നും പറഞ്ഞു.

താൻ ഇതുവരെ കളിച്ച എല്ലാ എൽ കാസികോയേക്കാളും തനിക്ക് ഇഷ്ടം ഈ ക്ലാസികോ ആണെന്നും ആൽബ പറഞ്ഞു‌. ഇന്നലത്തെ തുടക്കം അത്ര നല്ലതായിരുന്നു. ഒപ്പാം ആരാധകരുടെ പിന്തുണയും ഗംഭീരമായിരുന്നു. പ്രകടനത്തിൽ പൂർണ്ണ തൃപ്തി ഉണ്ടെന്നും ആൽബ പറഞ്ഞു.

Advertisement