വമ്പൻ കരാറിന് ഒരുങ്ങി ബാഴ്സ, ക്യാമ്പ് ന്യൂ പേര് മാറ്റിയേക്കും

- Advertisement -

ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് ന്യൂ സ്റേഡിയത്തിന്റെ പേര് മാറ്റാൻ സാധ്യത. പുതിയ സ്പോണ്സർഷിപ്പ് കരാറിന്റെ ഭാഗമായി സ്റേഡിയത്തിന് പുനർ നാമകരണം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്രിഫോൾസുമായി കാറ്റലൻ ക്ലബ്ബ് ചർച്ചയിൽ ആണ്. ഇത് വിജയം കണ്ടാൽ സ്റ്റേഡിയം ക്യാമ്പ് ന്യൂ ഗ്രിഫോൾസ് എന്ന പേരിലാകും അറിയപ്പെടുക.

ഏതാനും നാളുകളായി സ്റ്റേഡിയം പങ്കാളിക്കായി ബാഴ്സ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. നേരത്തെ ഏതാനും കമ്പനികളുടെ 300 മില്യൺ യൂറോയുടെ കരാർ വാഗ്ദാനം ബാഴ്സ തള്ളിയിരുന്നു. ഇതിന് മുകളിലുള്ള ഒരു സംഘ്യ ഗ്രിഫോൾസ് വാഗ്ദാനം ചെയ്താൽ ഈ വർഷം അവസാനത്തോടെ സ്റ്റേഡിയത്തിന്റെ പുനർ നാമകരണം നടന്നേക്കും.

Advertisement