റെക്കോർഡ് ഗോളുമായി ഫാത്തി, പക്ഷെ ബാഴ്സക്ക് സമനില മാത്രം

- Advertisement -

പതിനാറുകാരൻ അൻസു ഫാത്തി ചരിത്രം സൃഷ്ടിച്ച മത്സരത്തിൽ പക്ഷെ ബാഴ്സക്ക് നിരാശയുടെ സമനില. ല ലീഗെയിൽ ഒസാസുനയോട് 2-2 ന്റെ സമനില വഴങ്ങിയ ബാഴ്സ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ 4 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ബാഴ്സക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ മത്സരത്തിൽ ആർതറാണ്‌ ബാഴ്സയുടെ രണ്ടാം ഗോൾ നേടിയത്.

മത്സരത്തിന്റെ ഏഴാം മിനുട്ടിൽ തന്നെ ഒസാസുന ലീഡ് നേടി. റോബർട്ടോ ടോറസിന്റെ ഇടം കാൽ വോളിയിലൂടെയാണ് അവർ ലീഡ് നേടിയത്. പിന്നീട് തുടർച്ചയായി ശ്രമിച്ചെങ്കിലും ബാഴ്സക്ക് സമനില ഗോൾ കണ്ടെത്താനായില്ല. രണ്ടാം പകുതിയിൽ ബാഴ്സയുടെ ശക്തമായ തിരിച്ചു വരവാണ് കണ്ടത്. രണ്ടാം പകുതിയിൽ സെമെഡോയുടെ പകരക്കാരനായി ഇറങ്ങിയ ഫാത്തി 51 ആം മിനുട്ടിൽ ബാഴ്സയുടെ സമനില ഗോൾ നേടി. റാഫിഞ്ഞയുടെ പകരക്കാരനായി ഇറങ്ങിയ ആർതർ 64 ആം മിനുട്ടിൽ ബാഴ്‌സയെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. പക്ഷെ 81 ആം മിനുട്ടിൽ ബോക്‌സിൽ പികെ പന്ത് കൈകൊണ്ട് തടുക്കാൻ ശ്രമിച്ചതിന് റഫറി ഒസാസുനക്ക് പെനാൽറ്റി നൽകി. കിക്കെടുത്ത ടോറസ് പന്ത് വലയിൽ ആക്കിയതോടെ ബാഴ്സക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട 2 പോയിന്റ്.

Advertisement