റഫറി തുണച്ചു, വില്ലയെ വീഴ്ത്തി പാലസ്

- Advertisement -

ആവേശ പോരാട്ടത്തിന് ഒടുവിൽ വില്ലയെ വീഴ്ത്തി ക്രിസ്റ്റൽ പാലസ്. എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച പാലസ് ലീഗ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ജോർദാൻ ആയുവാണ് പാലസിന്റെ വിജയം ഒരുക്കിയ ഗോൾ നേടിയത്. മത്സരത്തിന്റെ 95 ആം മിനുട്ടിൽ വില്ല ഗോൾ നേടിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ജാക് ഗ്രീലിശ് ബോക്‌സിൽ ഡൈവ് ചെയ്തതിനാണ്‌ റഫറി ഗോൾ അനുവദിക്കാതിരുന്നത്.

ഗോളുകൾ ഒന്നും പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം 73 ആം മിനുട്ടിൽ ആണ് ആയു ഗോൾ നേടിയത്. 54 ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് ട്രസഗെ പുറത്തായത് വിലക്ക് വൻ വിലയാണ് നൽകേണ്ടി വന്നത്. കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കേ വില്ല പാലസ് വല കുലുക്കിയെങ്കിലും അസിസ്റ്റ് നൽകിയ ഗ്രിലിഷ് ഡൈവ് ചെയ്തത് വില്ലക്ക് നഷ്ടപ്പെടുത്തിയത് വിലപ്പെട്ട ഒരു പോയിന്റാണ്. ഡൈവിങ് നടത്തിയതിന് ഗോൾ നൽകാതിരുന്ന റഫറി താരത്തിന് മഞ്ഞ കാർഡും നൽകി.

Advertisement