ലക്ഷ്യം കണ്ട് ഡിപായ്, പ്രീ സീസണിൽ മൂന്നാം ജയവുമായി ബാഴ്സലോണ

Img 20210801 010309

പ്രീ സീസണിൽ വിജയം തുടർന്ന് ബാഴ്സലോണ. ജർമ്മൻ ക്ലബ്ബായ സ്റ്റട്ട്ഗാർട്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ വിജയക്കുതിപ്പ് തുടർന്നു. ബാഴ്സലോണ ടീം ട്രാഫിക്കിൽ പെട്ടതിനെ തുടർന്ന് ഒരു മണിക്കൂറോളം വൈകി ആരംഭിച്ച മത്സരത്തിൽ ഏകപക്ഷീയമായ ജയമായിരുന്നു കറ്റലൻ ടീം നേടിയത്. ബാഴ്സലോണക്ക് വേണ്ടി പുതിയ സൈനിംഗായ മെംഫിസ് ഡിപായും യൂസുഫ് ഡെമിറും റിക്വി പുയിജുമാണ് ഗോളടിച്ചത്. റൊണാൾഡ് കൊമന്റെ കീഴിൽ മൂന്നാം പ്രീ സീസൺ ജയമാണ് ബാഴ്സലോണ നേടുന്നത്.

ജിംനാസ്റ്റിക്കിനെതിരെയും ജിറോണക്കെതിരെയും ബാഴ്സലോണ ജയം നേടിയിരുന്നു‌. 22ആം മിനുട്ടിൽ ഫ്രാങ്കി ഡെയോങ്ങിന്റെ ലോങ്ങ് ബോൾ ലക്ഷ്യത്തിലെത്തിച്ച് ഡിപായാണ് ബാഴ്സക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. വൈകാതെ തന്നെ മറ്റൊരു ന്യൂ സൈനിംഗായ യൂസുഫ് ഡെമിർ ബാഴ്സയുടെ രണ്ടാം ഗോളും നേടി. മെംഫിസ് ഡിപായുടെ ഡ്രാഗ് ബാക്ക് കളക്റ്റ് ചെയ്ത അന്റോണിൻ ഗ്രീസ്മാനാണ് ഡെമിറിന്റെ ഗോളിന് വഴിയൊരുക്കിയത്.

Previous articleടോപ് ഓര്‍ഡര്‍ അവസരത്തിനൊത്തുയര്‍ന്നില്ല, പൊരുതിയത് നിക്കോളസ് പൂരന്‍ മാത്രം, പാക്കിസ്ഥാന് വിജയം
Next articleവീണ്ടും ഒളിമ്പിക് റെക്കോർഡ്! വീണ്ടും സ്വർണം! നാലാമതും സ്വർണം നീന്തിയെടുത്തു ഡ്രസൽ