വീണ്ടും ഒളിമ്പിക് റെക്കോർഡ്! വീണ്ടും സ്വർണം! നാലാമതും സ്വർണം നീന്തിയെടുത്തു ഡ്രസൽ

ടോക്കിയോ ഒളിമ്പിക്‌സിൽ നീന്തൽ കുളത്തിൽ തന്റെ നാലാം സ്വർണം നീന്തിയെടുത്തു അമേരിക്കയുടെ കാലബ് ഡ്രസൽ. വീണ്ടും ഒളിമ്പിക് റെക്കോർഡ് പ്രകടനവുമായി ആണ് 50 മീറ്റർ ഫ്രീസ്റ്റൈലിലും ഡ്രസൽ സ്വർണം നീന്തിയെടുത്തത്. ഡ്രസൽ വ്യക്തിഗത ഇനത്തിൽ ഇതോടെ മൂന്നു സ്വർണം നേടി, ടീമിനത്തിൽ ഒന്നും. 50 മീറ്റർ വെറും 21.07 സെക്കന്റിൽ നീന്തിക്കയറിയ ഡ്രസൽ പുതിയ ഒളിമ്പിക് റെക്കോർഡും സ്വന്തം പേരിൽ കുറച്ചു.

നീന്തലിൽ അമേരിക്ക നേടുന്ന ഒമ്പതാം സ്വർണം ആണ് ഇത്. ഇതിൽ നാലും ഡ്രസൽ നേടിയതും ആണ്. ഇനി പുരുഷന്മാരുടെ 4×100 മീറ്റർ മെഡലെ റിലെയിലും ഡ്രസൽ മത്സരിക്കുന്നുണ്ട്. ഫ്രാൻസിന്റെ ഫ്ലോറന്റ് വെള്ളി മെഡൽ നേടിയപ്പോൾ ബ്രസീലിന്റെ ബ്രൂണോ ഫ്രാറ്റസ് ആണ് വെങ്കലം നേടിയത്.ഇത് ആദ്യമായാണ് 33 കാരനായ ബ്രസീൽ താരം ഒരു ഒളിമ്പിക് മെഡൽ നേടുന്നത്.