ബാഴ്സലോണ യുവതാരം ജിറോണയിലേക്ക് | Marmol hopes to sign a new 4 year contract at Girona

ബാഴ്സലോണ യുവതാരം ജിറോണയിലേക്ക്

 

 

ബാഴ്സലോണ യൂത്ത് ടീം താരം മിക മാർമോൽ ജിറോണയിലേക്ക് ചേക്കേറുന്നു. ഇരുപത്തിയൊന്ന്കാരനായ താരം ഫ്രീ ഏജന്റ് ആയാണ് ടീം വിടുന്നത്. നാല് വർഷത്തെ കരാർ ആണ് താരത്തിന് ജിറോണയിൽ ഉണ്ടാവുക. ഫ്രീ ട്രാൻസ്ഫെറിലൂടെ നൽകിയെങ്കിലും താരത്തെ ഭാവിയിൽ കൈമാറുമ്പോൾ ലഭിക്കുന്നതിന്റെ അൻപത് ശതമാനം തുക ബാഴ്‌സക്ക് നേടാൻ ആവും. സ്പെയിനിൽ നിന്ന് തന്നെ മറ്റ് ടീമുകളും താരത്തിന് വേണ്ടി രംഗത്തുണ്ടാരുന്നെങ്കിലും അവസാന ചിരി ജിറോണയുടേതായി. ജർമനിയിൽ നിന്നും ഹാംബർഗറും അവസാന നിമിഷം മാർമോലിനായി രംഗത്ത് വന്നിരുന്നു.
ബാഴ്സലോണ
ബാഴ്‌സലോണ ബി ടീമിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന പ്രതിരോധ താരമാണ് മാർമോൽ. പ്രീ സീസണിൽ സീനിയർ ടീമിന്റെ കൂടെ സാവി താരത്തെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പുതുതായി ടീമിലേക്ക് ഒരു കൂട്ടം താരങ്ങൾ എത്തിയതോടെ സീനിയർ ടീമിന്റെ വാതിൽ തല്ക്കാലം താരത്തിനായി തുറക്കില്ല എന്നുറപ്പായിരുന്നു. ഇതോടെ പുതിയ ടീം തേടാനും മാർമോലിനോട് ബാഴ്‌സലോണ ആവശ്യപ്പെട്ടിരുന്നു. ലാസ് പാൾമാസ്, എഫ്സി അണ്ടോറ എന്നീ ടീമുകളും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. ജിറോണക്കൊപ്പം ആദ്യ ഡിവിഷനിൽ കളിക്കാം എന്നതും നിർണായകമായി.

Story Highlight: Barcelona youngster Marmol to Girona

Img 20220817 133727Reports on Marmol transfer

20220817 121427ബ്ലാക്ബേണിന്റെ ചിലി താരത്തെ സ്വന്തമാക്കാൻ നീസ് രംഗത്ത്, ആഴ്‌സണലിന്റെ പെപെയെയും സ്വന്തമാക്കാൻ ശ്രമിക്കും എന്നു സൂചന