“ബാഴ്സലോണ തന്നെ വിലകുറച്ചു കണ്ടു” – സുവാരസ്

20210523 011550
- Advertisement -

ബാഴ്സലോണ ക്ലബ് തന്നോട് കാണിച്ച അവഗണനക്ക് എതിരെ തുറന്നടിച്ച് ലൂയിസ് സുവാരസ്. ഇന്ന് ലാലിഗ കിരീടം നേടിയ ശേഷം സംസാരിക്കുകയായിരുന്നു സുവാരസ്. തന്നെ ബാഴ്സലോണ വിലകുറച്ചു കണ്ടു എന്ന് സുവാരസ് പറഞ്ഞു. ബാഴ്സലോണ ക്ലബ് വിടാൻ പറഞ്ഞ സമയം താൻ തകർന്നു പോയെന്നും സുവാര പറഞ്ഞു. എന്നാൽ തന്നെ അത്ലറ്റിക്കോ മാഡ്രിഡ് രണ്ടു കയ്യും നീട്ടി ആ സമയത്ത് സ്വീകരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

അത്ലറ്റിക്കോ മാഡ്രിഡ് തന്നെ വിശ്വസിച്ചു എന്നും തനിക്ക് ആവശ്യമുള്ള അവസരം ഒരുക്കി തന്നത് ഈ ക്ലബ് ആണെന്നും അദ്ദേഹം പറഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡിനോട് തനിക്ക് എന്നും നന്ദി ഉണ്ടായിരിക്കും എന്നും സുവാരസ് പറഞ്ഞു. ഇന്നത്തെ വിജയ ഗോളടക്കം 21 ലീഗ് ഗോളുകൾ ആണ് ഈ സീസണിൽ സുവാരസ് അടിച്ചത്. പ്രായമാകുന്നു എന്ന കാരണം പറഞ്ഞായിരുന്നു ബാഴ്സലോണ സുവാരസിനെ വിറ്റത്.

Advertisement