ലാലിഗ കിരീടം കൈവിട്ടു പോയി എങ്കിലും ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആകും എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ. ഈ കളി കളിക്കുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗിൽ നാപോളിക്ക് എതിരെ ബാഴ്സലോണ പരാജയപ്പെടും എന്ന് മെസ്സി പറഞ്ഞിരുന്നു. എന്നാൽ ഇത് മെസ്സി തന്നെ വിമർശിച്ചതല്ല എന്നും മെസ്സിയും താനുമായി ഒരു പ്രശ്നവുമില്ല എന്നും സെറ്റിയൻ പറഞ്ഞു. ടീമിലെ എല്ലാവരും തങ്ങക്കുടെ പ്രകടനത്തിൽ നിരാശരാണെന്നും അത് നല്ല സൂചനയാണെന്നും സെറ്റിയൻ പറഞ്ഞു.
ടീം ഇടക്ക് മോശമായി കളിച്ചു എങ്കിലും ആകെ നോക്കിയാൽ ടീമിന് ഒരുപാട് നല്ല നിമിഷങ്ങൾ താൻ വന്ന ശേഷം ഉണ്ടായിട്ടുണ്ട്. സെറ്റിയൻ പറയുന്നു. ആ നല്ല ഫുട്ബോൾ കാഴ്ചവെക്കാൻ ആയാൽ നാപോളിയെ പരാജയപ്പെടുത്താവുന്നതേ ഉള്ളൂ. അങ്ങനെ നാപോളിയെ പരാജയപ്പെടുത്താൻ ആയാൽ ചാമ്പ്യൻസ് ലീഗ് കിരീടം വരെ ബാഴ്സലോണക്ക് പോകാൻ ആകും എന്നും സെറ്റിയൻ പറയുന്നു. ഇപ്പോൾ ക്ലബിനും താരങ്ങൾക്കും ആവശ്യം ചെറിയൊരു ഇടവേള ആണെന്നും സെറ്റിയൻ പറഞ്ഞു.