സിഡ്നിയിൽ ബാഴ്സലോണക്ക് വിജയം

സീസൺ അവസാനിപ്പിക്കും മുമ്പ് സിഡ്നി സന്ദർശിച്ച ബാഴ്സലോണ സൗഹൃദ മത്സരത്തിൽ എ ലീഗ് ആൾ സ്റ്റാർസിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സാവിയുടെ ടീം വിജയിച്ചത്. ആദ്യ പകുതിയിൽ ഡെംബലെ നേടിയ ഗോളിൽ ബാഴ്സലോണ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പിസ്കൊപോ ട്രയോരെ എന്നിവരുടെ ഗോളുകൾ എ ലീഗ് ആൾ സ്റ്റാർസിനെ 2-1ന് മുന്നിൽ എത്തിച്ചു.

72ആം മിനുട്ടിൽ അദമ ട്രയോരെയുടെ ഒരു പവർഫുൾ ഷോട്ട് ആണ് ബാഴ്സക്ക് സമനില നൽകിയത്. ട്രയോരെയുടെ ഷോട്ട് ഗോളിയുടെ കയ്യിൽ തട്ടി എങ്കിലും വലയിലേക്ക് തന്നെ വീണു. പിന്നാലെ സബ്ബായി എത്തിയ അൻസു ഫതി വിജയ ഗോൾ നേടി.