സ്പോട്ടിഫൈ ബാഴ്സലോണയുടെ പ്രധാന സ്പോൺസർ, സ്റ്റേഡിയവും ഇനി സ്പോടിഫൈയുടെ പേരിൽ

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓഡിയോ സ്ട്രീമിംഗ് സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ സ്‌പോട്ടിഫൈയും ബാഴ്സലോണയുമായി സ്പോൺസർ കരാർ ഒപ്പുവെച്ചു. സ്വീഡിഷ് കമ്പനി ബാഴ്സലോണ ക്ലബ്ബിന്റെ പ്രധാന സ്പോൺസർ ആകും. 2022/23 സീസണിലും അടുത്ത നാല് സീസണുകളിലും പുരുഷ-വനിതാ ടീം ഷർട്ടുകളുടെ മുൻവശത്ത് ബ്രാൻഡ് ദൃശ്യമാകും.

സഹകരണത്തിന്റെ ഭാഗമായി, ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി, സ്റ്റേഡിയം സ്‌പോട്ടിഫൈ ക്യാമ്പ് നൗ എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെടും. എഫ്‌സി ബാഴ്‌സലോണയുടെ ആരാധകരുടെ ആഗോള സമൂഹവുമായി സംവദിക്കാൻ കലാകാരന്മാരെ സഹായിക്കുന്നതിന് ഒരു പുതിയ പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുക എന്നതാണ് പങ്കാളിത്തത്തിന്റെ കാഴ്ചപ്പാട് എന്ന് ക്ലബ് അറിയിച്ചു.