ചാമ്പ്യൻസ് ലീഗിലും രക്ഷയില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്കറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് രക്ഷയില്ല. ഇന്ന് സ്വന്തം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ മറുപടിയില്ലാത്ത ഏക ഗോളിന്റെ പരാജയം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധി എഴുതിയത്‌. ആദ്യ പാദത്തിൽ 1-1 എന്ന് അവസാനിച്ചിരുന്ന മത്സരം 2-1ന്റെ അഗ്രിഗേറ്റ് സ്കോറിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റ് പുറത്തയത്‌. അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിലേക്ക് മുന്നേറുകയും ചെയ്തു.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ നന്നായി തുടങ്ങാൻ ആയെങ്കിൽ ഗോൾ നേടാൻ യുണൈറ്റഡിനായില്ല. എലാംഗയുലൂടെ ഒരു നല്ല അവസരം യുണൈറ്റഡിന് ലഭിച്ചു എങ്കിലും ഫലം ഉണ്ടായില്ല. മത്സരത്തിന്റെ 41ആം മിനുട്ടിലാണ് അത്ലറ്റിക്കോ ലീഡ് എടുത്തത്. ബാക്ക് പോസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ റെനാൻ ലോഡി ആണ് സിമിയോണിയുടെ ടീമിന് ലീഡ് നൽകിയത്.20220316 031012

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പോഗ്ബ, റാഷ്ഫോർഡ്, കവാനി, മാറ്റിച് എന്നിവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിൽ ഇറക്കി. പക്ഷെ സിമിയോണിയുടെ ഡിഫൻസ് ഭേദിക്കുക എളുപ്പമേ ആയിരുന്നില്ല. 76ആം മിനുട്ടിൽ വരാന്റെ ഒരു ഹെഡർ ഒബ്ലക് മാരക സേവിലൂടെ രക്ഷിച്ചു.

ഇന്നത്തെ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്യൻ യാത്ര അവസാനിപ്പിച്ചു. ഒപ്പം ഈ സീസണിൽ ഇനി ഒരു കിരീടം എന്നതും യുണൈറ്റഡിന് പ്രയാസം ആണ്.