കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സപർസിനെതിരെ നേടിയ മനോഹര ഗോളുൾപ്പെടെ നിരവധി മികച്ച മുഹൂർത്തങ്ങളാണ് ബാഴ്സയിൽ ഒസ്മാൻ ഡെമ്പലെ കാഴ്ചവെച്ചിട്ടുള്ളത്. എന്നാൽ ബാഴ്സലോണക്ക് സ്ഥിരം പ്രശ്നക്കാരനുമാണ് ഈ 21കാരൻ. പരിശീലനത്തിനും മത്സരങ്ങൾക്കും സ്ഥിരം വൈകി എത്തുന്ന ഡെമ്പലയെ നേർവഴിക്ക് നടത്താൻ പുതിയ വഴികൾ കണ്ടത്തിയിരിക്കുകയാണ് ബാഴ്സലോണ.
ഇനി മുതൽ താരത്തിന്റെ മൊബൈൽ ഫോണ് ഒരിക്കലും ഓഫ് ചെയ്തു വെക്കരുത് എന്നാണ് ആദ്യത്തെ നിബന്ധന. രാത്രി ഉറങ്ങുകയാണ് എങ്കിൽ പോലും ഫോണ് സൈലന്റ് മോഡിൽ ഇടരുത് എന്നും ബാഴ്സലോണ പറയുന്നു. ഗെയിമിംഗ് അടിക്റ്റ് ആയ ഡെമ്പലെ വൈകി ഉറങ്ങുന്നത് മൂലം വൈകി പരിശീലനത്തിന് എത്തുന്നത് ശീലമാക്കിയതോടെയാണ് ബാഴ്സ കടുത്ത തീരുമാനങ്ങൾക്ക് മുതിർന്നത്.