ബാഴ്‌സലോണ പ്രീസീസൺ തിരക്കുകളിലേക്ക്, സീസണിലെ ആദ്യ എൽ ക്ലാസിക്കോ അമേരിക്കയിൽ വെച്ച്

Img 20220606 212145

അടുത്ത സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലേക്ക് ബാഴ്‌സലോണ. ടീമിന്റെ ഒരുക്കങ്ങൾ ജൂലൈ 4 മുതൽ ആരംഭിക്കും. ഇത്തവണ അമേരിക്കയിൽ വെച്ചാവും സീസണിന് മുന്നോടിയായി ടീമിനെ ഒരുക്കാൻ കോച്ച് സാവിക്ക് അവസരം ലഭിക്കുക. പ്രീസീസണിൽ എം എൽ എസ് ടീമുകളുമായി നടക്കുന്ന മത്സരങ്ങളുടെ തിയ്യതി ടീം പുറത്തു വിട്ടു.
20220606 212129
ജൂലൈ 19ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബാഴ്സലോണ ഇന്റർ മയാമിയുമായി ഏറ്റുമുട്ടും. ന്യൂയോർക്ക് റെഡ് ബുൾസുമായുമായുള്ള മത്സരം ജൂലൈ 31ന് ആണ് നടക്കുക. യുവന്റസ്, റയൽ മാഡ്രിഡ് ടീമുകളും ഇത്തവണ അമേരിക്കയിൽ വെച്ചാണ് സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾക്ക് എത്തുന്നത്. ഈ ടീമുകളും ബാഴ്‌സയുമായി മത്സരങ്ങൾ ഉണ്ടെങ്കിലും തിയതി നിശ്ചയിച്ചിട്ടില്ല. ഇത്തവണ പ്രീസീസണിൽ തന്നെ എൽ ക്ലാസിക്കോ ആസ്വദിക്കാൻ ആരാധകർക്ക് സാധിക്കും.

Previous articleചെന്നൈയിന്റെ പുതിയ പരിശീലകൻ ഇംഗ്ലണ്ടിൽ നിന്ന് ആകും
Next articleരണ്ടാം ഏകദിനത്തിൽ 8 വിക്കറ്റ് വിജയം നേടി അഫ്ഗാനിസ്ഥാന്‍