ബാഴ്സലോണയുടെ പ്രീസീസൺ ജൂലൈ 12 മുതൽ

20201217 081633
Credit: Twitter
- Advertisement -

ലാലിഗ വമ്പന്മാരായ ബാഴ്സലോണയുടെ പ്രീസീസൺ ക്യാമ്പ് ജൂലൈയിൽ ആരംഭിക്കും. ജൂലൈ 12നാകും ഇത്തവണ ക്യാമ്പ് ആരംഭിക്കുക. പരിശീലകൻ കോമാനും സംഘവും ജൂൺ 10നേക്ക് ബാഴ്സയിൽ എത്തും. രണ്ടു ദിവസം മുമ്പ് എല്ലാവരും മെഡിക്കാൽ പൂർത്തിയാക്കും. താരങ്ങൾക്ക് കൊറോണ വാക്സിൻ പ്രീസീസൺ മുമ്പ് നൽകാനും ബാഴ്സലോണ ആലോചിക്കുന്നുണ്ട്. കോപ അമേരിക്കയിലും യൂറോ കപ്പിലും പങ്കെടുക്കാത്ത എല്ലാവരും ജൂലൈ 10നേക്ക് ബാഴ്സയിൽ എത്തും. കോപ അമേരിക്കയിലും യൂറോ കപ്പിലും പങ്കെടുക്കിന്നവർക്ക് ഒരാഴ്ച അധികം വിശ്രമം ലഭിക്കും.

പ്രീസീസൺ ആരംഭിക്കും മുമ്പ് ബാഴ്സലോണയുടെ പുതിയ സൈനിംഗുകൾ പൂർത്തിയാക്കാൻ ലപോർട ശ്രമിക്കുന്നുണ്ട്. ഗാർസിയ, അഗ്വേറോ എന്നിവരെ ഇതിനകം തന്നെ സൈൻ ചെയ്ത ബാഴ്സലോണ ഡിപായെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇത്തവണ സ്പെയിനിൽ തന്നെ പ്രീസീസൺ നടത്താൻ ആണ് ലാലിഗ ക്ലബുകൾ എല്ലാം ഉദ്ദേശിക്കുന്നത്.

Advertisement