വിരമിക്കാൻ ഇപ്പോൾ യാതൊരു ഉദ്ദേശവുമില്ല എന്ന് സുനിൽ ഛേത്രി

Img 20210609 225015
- Advertisement -

ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി താൻ ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞു. 36കാരനായ താരം താൻ ഏറ്റവും ഫിറ്റ്നെസോടെയാണ് ഇപ്പോൾ കളിക്കുന്നത് എന്ന് പറഞ്ഞു. തന്റെ ഫുട്ബോൾ താൻ ആസ്വദിക്കുന്നുണ്ട്. കരിയറിൽ ഇത്ര ഫിറ്റ്നസോടെ താൻ മുമ്പ് കളിച്ചിട്ടില്ല എന്നും ഛേത്രി പറഞ്ഞു. തനിക്ക് ആസ്വദിക്കാൻ കഴിയുന്ന കാലത്തോളം താൻ തുടരും. ഫുട്ബോൾ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് തോന്നിയാൽ വിരമിക്കും എന്നും ഛേത്രി പറഞ്ഞു.

താൻ വിരമിക്കുന്നതിനെ കുറിച്ച് പലരും ചോദിക്കാറുണ്ട്. പലർക്കും അഭിപ്രായവും ഉണ്ട്. അത് താൻ കാര്യമാക്കുന്നില്ല എന്നും ഛേത്രി പറഞ്ഞു. പ്രായമാകുമ്പോൾ കളിക്കാനുള്ള മോടിവേഷൻ കുറയുന്ന എന്ന പ്രശ്നമേ തനിക് ഭയമുള്ളൂ എന്നും ഛേത്രി പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഛേത്രിയുടെ ഇരട്ട ഗോളുകൾ ആയിരുന്നു ഇന്ത്യക്ക് വിജയം നൽകിയത്. ഇപ്പോൾ അഫ്ഗാന് എതിരായുള്ള മത്സരത്തിനായി ഒരുങ്ങുകയാണ് ക്യാപ്റ്റൻ.

Advertisement