ബാഴ്സലോണ പ്രീസീസൺ ട്രെയിനിങ് ആരംഭിച്ചു

- Advertisement -

ബാഴ്സലോണയുടെ പ്രീസീസൺ ഒരുക്കങ്ങൾക്ക് ഇന്ന് ആരംഭം. സീസണിലെ ആദ്യ ട്രെയിനിങ് സെഷൻ ഇന്ന് നടന്നു. സീനിയർ ടീമിലെ 16 താരങ്ങളാണ് ഇന്ന് ട്രെയിനിങിൽ പങ്കെടുത്തത്. ഒപ്പം ബാഴ്സലോണ ബി ടീമും ഇന്ന് ട്രെയിനിങിൽ സീനിയർ താരങ്ങൾക്ക് ഒപ്പം ചേർന്നു. ഡെനിസ് സുവാരസ്, സെമെഡോ, സെർജി റൊബേർട്ടോ തുടങ്ങിയ താരങ്ങൾ ഇന്ന് ടീമിനൊപ്പം ട്രെയിൻ ചെയ്തു.

ട്രെയിനിങിൽ പങ്കെടുത്ത താരങ്ങൾ:

വിദാൽ, സിലെസ്സെൻ, ലുകാസ് ഡിഗ്നെ, റഫിന, ആൻഡ്രെ ഗോമസ്, മുനിർ, സെമെഡോ, സാമ്പെർ, ഒർറ്റോല, സെർജി റൊബേർട്ടോ, പാകോ, ഡെനിസ് സുവാരസ്, മാൽർലോൺ സാന്റോസ്, ഡഗ്ലസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement