പ്രീമിയർ ലീഗിൽ കരുത്തരായി തിരിച്ചെത്താൻ ഫുൾഹാം, ഐവറികോസ്റ്റ് താരത്തെ ടീമിലെത്തിച്ചു

- Advertisement -

പ്രീമിയർ ലീഗിൽ കരുത്തരായി തിരിച്ചെത്താനൊരുങ്ങുകയാണ് ഫുൾഹാം. വെംബ്ലിയിലെ ചരിത്രം തിരുത്തിയ വിജയവുമായാണ് പ്രീമിയർ ലീഗിലേക്ക് ഫുൾഹാമിന്‌ പ്രമോഷൻ ലഭിച്ചത്. ഫ്രഞ്ച് ടീമായ OGC നൈസിന്റെ താരം ജീൻ മൈക്കൽ സെരിയെയാണ് ഫുൾഹാം ടീമിലെത്തിച്ചത്. ഐവറികോസ്റ്റ്കാരനായ താരം നാല് വർഷത്തെ കരാറിലാണ് പ്രീമിയർ ലീഗിലേക്കെത്തുന്നത്. 35 മില്യൺ യൂറോയ്ക്കാണ് താരം ക്രാവെൻ കോട്ടേജിലേക്കെത്തുന്നത്.

കോട്ടേജേഴ്‌സിന്റെ വൈസ് ചെയർമാനും ഫുട്ബോൾ ഡയറക്ടറുമായ ടോണി ഖാൻ ട്വിറ്ററിലൂടെയാണ് ജീൻ മൈക്കൽ സെരിയുടെ സൈനിങ്‌ ആരാധകരെ അറിയിച്ചത്. എഫ്‌സി പോർട്ടോയിലും നൈസിലും കളിച്ച സെരി ഐവറി കോസ്റ്റിനു വേണ്ടി 16 മത്സരങ്ങളിൽ ബൂട്ടണിഞ്ഞൊരു ഗോളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement