ബാഴ്സലോണ ക്യാമ്പിൽ കൊറോണ പോസിറ്റീവ് എണ്ണം കൂടുന്നു. ഇന്നലെ ബാഴ്സലോണയുടെ താരങ്ങളായ ലെങ്ലെറ്റും ഡാനി ആൽവസും കൊറോണ പോസിറ്റീവ് ആയതായി ക്ലബ് അറിയിച്ചിരുന്നു. ഇന്ന് ഇപ്പോൾ ഫുൾ ബാക്ക് ജോർദി ആൽബയും പോസിറ്റീവ് ആയിരിക്കുകയാണ്. താരം ഇന്ന് മുതൽ ക്ലബിന്റെ ട്രെയിനിങിൽ പങ്കെടുക്കില്ല. കൊറോണ ബാധിച്ച മൂന്ന് പേരും ഐസൊലേഷനിൽ ആണെന്നു ക്ലബ് അറിയിച്ചു. രണ്ടാഴ്ച എങ്കിലും ആൽബ പുറത്ത് ഇരിക്കും. യൂറോപ്പിൽ ഫുട്ബോൾ ക്ലബുകൾക്ക് ഇടയിൽ കൊറണ വ്യാപിക്കുന്നത് വലിയ ആശങ്ക ആണ് ഉയർത്തുന്നത്.