ബാഴ്സലോണയുടെ പെഡ്രിക്ക് പരിക്ക്, ഈ സീസണിൽ ഇനി കളിക്കാൻ സാധ്യത ഇല്ല

ഇന്നലെ യൂറോപ്പ ലീഗിൽ നിന്ന് സെമി ഫൈനൽ കാണാതെ പുറത്തായ ബാഴ്സലോണക്ക് മറ്റൊരു വലിയ തിരിച്ചടിയാകുകയാണ് പെഡ്രിയുടെ പരിക്ക്. ഇന്നലെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു പെഡ്രിക്ക് പരിക്കേറ്റത്. താരത്തിന് ഹാം സ്ട്രിങ് ഇഞ്ച്വറി ആണ്. ഇഞ്ച്വറി സാരമുള്ളതാണെന്നും താരം പെട്ടെന്ന് തിരികെയെത്തില്ല എന്നുമാണ് പ്രാഥമിക വിവരങ്ങൾ. രണ്ട് മാസം എങ്കിലും പരിക്ക് കാരണം പെഡ്രി പുറത്ത് ഇരിക്കും എന്നാണ് റിപ്പോർട്ട്. അങ്ങനെ ആണെങ്കിൽ പെഡ്രിക്ക് ഈ സീസൺ നഷ്ടമാകും‌. സാവിയുടെ ബാഴ്സലോണ ടീമിലെ പ്രധാനിയാണ് പെഡ്രി.