ജോ റൂട്ട് ഇംഗ്ലീഷ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ് ജോ റൂട്ട് തന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. അഞ്ച് വർഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ നയിച്ചതിന് ശേഷമാണ് ജോ റൂട്ട് ൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. .

കരീബിയൻ പര്യടനത്തിൽ നിന്ന് മടങ്ങിയെത്തിയതിനു ശേഷം ചിന്തിക്കാൻ സമയമുണ്ടായി എന്നും കുറേ ചിന്തകൾക്ക് ശേഷം ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു എന്നും റൂട്ട് പറഞ്ഞു. എന്റെ കരിയറിൽ എനിക്ക് എടുക്കേണ്ടി വന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനമായിരുന്നു ഇത് എന്നും റൂട്ട് സ്ഥാനം ഒഴിഞ്ഞ ശേഷം പറഞ്ഞു.

എന്റെ രാജ്യത്തിന്റെ ക്യാപ്റ്റനാവാൻ ആയി എന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു, കഴിഞ്ഞ അഞ്ച് വർഷത്തെ അഭിമാനത്തോടെ തിരിഞ്ഞുനോക്കും. ഈയിടെ ആയി ക്യാപ്റ്റൻസി തന്നെ എത്രമാത്രം ബാധിച്ചുവെന്നു മനസ്സിലാക്കുന്നു എന്നും അതാണ് ഇത്തരം ഒരു തീരുമാനം എടുക്കാൻ കാരണം എന്നും റൂട്ട് പറഞ്ഞു.