ബാഴ്‌സയിൽ ആയിരുന്നില്ലെങ്കിൽ തനിക്ക് ഇത്ര മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിയില്ലായിരുന്നു എന്ന് പ്രമുഖ മാധ്യമമായ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ പെഡ്രി പറഞ്ഞു. നിലവിലെ ഫുട്ബോളിൽ കൂടുതലായി ഓടുന്ന താരങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്ന് പെഡ്രി അഭിപ്രായപ്പെട്ടു. സാങ്കേതിക തികവുള്ള, മത്സരത്തെ കൂടുതലായി മനസിലാക്കുന്ന തങ്ങൾക്ക് ആവശ്യക്കാർ കുറവാണ്. ഫുട്ബോൾ കുറെ യാന്ത്രികമായി. താൻ എപ്പോഴും ആസ്വദിച്ചു കളിക്കാൻ ആണ് ഇഷ്ടപ്പെടുന്നത്. ആസ്വദിച്ചു പന്ത് തട്ടുമ്പോൾ ആണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുക. പെഡ്രി പറഞ്ഞു.
“ഒരു പക്ഷെ ബാഴ്‌സയിൽ ആയിരുന്നില്ലെങ്കിൽ തനിക്ക് ഇത്ര മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിയില്ലായിരുന്നു. വിജയങ്ങൾ മാത്രം സംതൃപ്തരവുന്ന ക്ലബുകൾ ഉണ്ട്. ബാഴ്‌സ അങ്ങനെ അല്ല. പന്ത് കൈവശം വെക്കുക, അവസരങ്ങൾ തുറന്നെടുക്കുക. ഇതൊക്കെയാണ് ബാഴ്‌സയുടെ രീതി. ഇതാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതും.” പെഡ്രി പറഞ്ഞു
കഴിഞ്ഞ സീസണിൽ 73 മത്സങ്ങൾ ബാഴ്‌സക്ക് വേണ്ടി ഇറങ്ങിയ സീസണിന് ശേഷം ഉടനെ ഒളിമ്പിക്‌സിന് വേണ്ടിയുള്ള സ്പെയിൻ ടീമിലും എത്തി. നിലവിൽ നാഷൻസ് ലീഗ് കളിച്ചിരുന്ന സ്പെയിൻ ടീമിന്റെ ഭാഗം ആയിരുന്നില്ല പെഡ്രി. വിശ്രമം അത്യാവശ്യം ആണെന്നും താരം ഗ്വാർഡിയനോട് പറഞ്ഞു.