ബാഴ്സലോണ ലാലിഗ കിരീടത്തിന് തൊട്ടരികിൽ എത്തിയിരിക്കുകയാണ്. ഇന്നലെ ബാഴ്സലോണ ജയിക്കുകയും റയൽ മാഡ്രിഡ് പരാജയപ്പെടുകയും ചെയ്തതോടെ ബാഴ്സലോണക്ക് ഒരു വിജയം മതി കിരീടത്തിലേക്ക് എത്താൻ. ഇപ്പോൾ ബാഴ്സലോണക്ക് 82 പോയിന്റ് ആണുള്ളത്. റയൽ മാഡ്രിഡിന് 68 പോയിന്റും. റയൽ മാഡ്രിഡ് അവർക്ക് ഈ സീസൺ ലീഗിൽ അവശേഷിക്കുന്ന അഞ്ചു മത്സരങ്ങളും ജയിച്ചാൽ 83 പോയിന്റിൽ എത്താം. മൂന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് ഇപ്പോൾ 66 പോയിന്റാണ് ഉള്ളത്. അവർ ശേഷിക്കുന്ന 6 മത്സരങ്ങളും ജയിച്ചാൽ 84 പോയിന്റിലും എത്തും.
അതുകൊണ്ട് തന്നെ എസ്പാൻയോളിന് എതിരായ കാറ്റലൻ ഡാർബി ജയിച്ചാൽ ബാഴ്സലോണക്ക് ലാലിഗ കിരീടം തങ്ങളുടേതാക്കി മാറ്റാം. ബാഴ്സലോണ എസ്പാൻയോൾ മത്സരത്തിനു മുമ്പ് റയൽ മാഡ്രിഡിനും അത്ലറ്റിക്കോ മാഡ്രിഡിനും അവരുടെ മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഈ രണ്ട് ടീമുകളും പോയിന്റ് നഷ്ടപ്പെടുത്തുക ആണെങ്കിൽ കാറ്റലൻ ഡർബി ആരംഭിക്കും മുമ്പ് തന്നെ ബാഴ്സലോണക്ക് കിരീടം ഉറപ്പിക്കാം. അവസാനമായി 2018-19 സീസണിലാണ് ബാഴ്സലോണ ലാലിഗ കിരീടം നേടിയത്.