ബാഴ്സലോണ മാസ്ക് പുറത്തിറക്കി, ഒരു മാസ്കിന് 1500 രൂപ

കൊറോണ കാലത്ത് മാസ്കിൽ ബ്രാൻഡിംഗ് കൊണ്ടു വന്നിരിക്കുകയാണ് സ്പാനിഷ് ക്ലബായ ബാഴ്സലോണ. മൂന്ന് വ്യത്യസ്ത ഡിസൈനുകളിലായാണ് ബാഴ്സലോണ മാസ്ക് പുറത്തിറക്കിയിരിക്കുന്നത്. ബാഴ്സലോണയുടെ ഹോം ജേഴ്സി, എവേ ജേഴ്സി, തേർഡ് ജേഴ്സി എന്നിവയുടെ ഡിസൈനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബാഴ്സലോണയുടെ മാസ്ക് നിർമ്മാണം.

മാസ്കുകളുടെ ഓൺലൈൻ വില്പ്പനയും ബാഴ്സലോണ ആരംഭിച്ചു. എന്നാൽ വൻ വിലയാണ് ബാഴ്സലോണ മാസ്കിന് ഇട്ടിരിക്കുന്നത്. ഒരോ മാസ്കിനു 18 യൂറോ ആണ് വില. അതായത് ഏകദേശം 1500 രൂപയോളം വരും. മാസ്കുകൾ ബാഴ്സലോണയുടെ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.

Previous articleതാന്‍ പന്തെറിയാന്‍ ബുദ്ധിമുട്ടിയത് സച്ചിനെതിരെ, മറ്റ് രണ്ട് താരങ്ങളെ കൂടി പറഞ്ഞ് ബ്രെറ്റ് ലീ
Next articleഐ.പി.എൽ ഈ വർഷം തന്നെ നടക്കുമെന്ന് അനിൽ കുംബ്ലെയും ലക്ഷ്മണും