ബാഴ്സലോണ ലാലിഗയിൽ വിജയം തുടരുന്നു

Newsroom

കാഡിസിനെയും തോൽപ്പിച്ച് ബാഴ്സലോണ ലാലിഗയിലെ അവരുടെ കുതിപ്പ് തുടരുന്നു. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ വിജയിച്ചത്. 43-ാം മിനിറ്റിൽ സെർജി റോബർട്ടോ ആണ് ആതിഥേയ ടീമിന് വേണ്ടി സ്‌കോറിംഗ് തുറന്നത്‌. രണ്ട് മിനിറ്റിനുള്ളിൽ ലെവൻഡോസ്‌കി അവരുടെ ലീഡ് ഇരട്ടിയാക്കി. ഈ വിജയത്തോടെ, 22 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി ബാഴ്‌സലോണ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ബാഴ്സലോണ 23 02 20 03 43 38 580

ബാഴ്സലോണ ലീഗിൽ എട്ട് പോയിന്റ് ലീഡിൽ ആണുള്ളത്. ബാഴ്‌സലോണയുടെ ഏറ്റവും അടുത്ത എതിരാളികളായ റയൽ മാഡ്രിഡ് 51 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. കാഡിസിനെതിരായ വിജയം ലാ ലിഗയിൽ ബാഴ്‌സലോണയുടെ തുടർച്ചയായ ഏഴാം വിജയമാണ്. കാദിസ് 22 പോയിന്റുമായി 17ആം സ്ഥാനത്ത് നിൽക്കുകയാണ്‌.