ബാഴ്സലോണയുടെ ജേഴ്സിയെ പരിഹസിച്ച് ക്രൊയേഷ്യൻ ടീം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ ക്ലബായ ബാഴ്സലോണയുടെ അടുത്ത സീസണായുള്ള പുതൊയ ജേഴ്സിയെ പരിഹസിച്ച് ക്രൊയേഷ്യ ഫുട്ബോൾ ടീം. ക്രൊയേഷ്യയുടെ ഡിസൈനിനോട് സാമ്യമുള്ള ചതുരങ്ങളുള്ള ജേഴ്സിയാണ് ഇത്തവണ ബാഴ്സ പുറത്തിറക്കിയത്. എങ്ങനെ ശ്രമിച്ചാലും തങ്ങളുടെ ജേഴ്സിയുടെ അത്ര വരില്ല എന്നായിരുന്നു ക്രൊയേഷ്യൻ ഫുട്ബോൾ ടീം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ മറുപടി നൽകിയത്.

നേരത്തെ തന്നെ ആരാധകരെ നിരാശരാക്കിയ ജേഴ്സിയാണ് ഇന്നലെ ഔദ്യോഗികമായി പുറത്തിറങ്ങിയത്. പതിവ് ബാഴ്സലോണ ജേഴ്സികളിൽ നിന്നൊക്കെ മാറി കന്മ ഡിസൈൻ വേണ്ടെന്നും സ്ട്രൈപ്സിലേക്ക് തിരികെ പോകണമെന്നുമാണ് ബാഴ്സലോണ ആരാധകർ പറയുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് ബാഴ്സലോണയുടെ കിറ്റ് ഒരുക്കുന്നത്‌. ഹോം കിറ്റാണ് ഇപ്പോൾ സ്റ്റോറുകളിൽ എത്തിയിരിക്കുന്നത്. ചുവപ്പും നീലയും ചതുരങ്ങളാണ് ജേഴ്സിയുടെ ഡിസൈൻ. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റ് ലഭ്യമാണ്.