ഫെറാൻ ടോറസിന്റെ ഹാട്രിക്ക്, രക്ഷകനായി ജാവോ ഫെലിക്സും! ത്രില്ലർ ജയിച്ച് ബാഴ്സലോണ

Newsroom

Updated on:

Picsart 24 01 22 01 01 42 683
Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ റയൽ ബെറ്റിസിന്റെ തിരിച്ചുവരവും മറികടന്ന് ബാഴ്സലോണക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ നേരിട്ട ബാഴ്സലോണ 4-2ന്റെ വിജയമാണ് നേടിയത്. ഫെറാൻ ടോറസിന്റെ ഹാട്രിക്കും അവസാന നിമിഷം ജാവോ ഫെലിക്സ് നേടിയ മനോഹരമായ ഗോളുമാണ് ബാഴ്സലോണക്ക് വിജയം നൽകിയത്.

ബാഴ്സലോണ 24 01 22 01 02 02 078

ഇന്ന് ബാഴ്സ തുടക്കത്തിൽ 2-0ന്റെ ലീഡ് നേടിയിരുന്നു. പക്ഷെ തിരിച്ചടിച്ച് റയൽ ബെറ്റിസ് സ്കോർ 2-2 എന്നാക്കി. നേരത്തെ ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമായി ഫെറാൻ ടോറസ് ആയിരുന്നു ബാഴ്സലോണയെ 2 ഗോളുകൾക്ക് മുന്നിൽ എത്തിച്ചത്. ഇസ്കോയുടെ ഇരട്ട ഗോളുകൾ ബെറ്റിസിന് സമനിലയും നൽകി. ഈ അവസ്ഥയിൽ ആണ് ഫെലിക്സ് രക്ഷകനായി അവതരിച്ചത്.

ഇഞ്ച്വറി ടൈമിൽ മൂന്നാം ഗോൾ നേടി ഫെറാൻ ടോറാ ഹാട്രിക്കും വിജയവും പൂർത്തിയാക്കി. ഈ വിജയത്തോടെ ബാഴ്സലോണ 44 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഒന്നാമതുള്ള റയലിന് 7 പോയിന്റ് പിറകിലാണ് ബാഴ്സലോണ ഇപ്പോഴും.