ബാഴ്സലോണക്ക് ഇന്ന് നല്ല ദിനം, പുതിയ സൈനിംഗ് ഔദ്യോഗിക പ്രഖ്യാപനം എത്തും

20201001 112221
- Advertisement -

ബാഴ്സലോണ ആരാധർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്ന് അവർ ഒരു സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കും. താരങ്ങളെ ടീമിൽ എത്തിക്കാൻ പ്രയാസപ്പെടുന്ന ബാഴ്സലോണ ഇന്ന് യുവ ഫുൾബാക്ക് സെർജിനോ ഡെസ്റ്റിന്റെ ട്രാൻസ്ഫർ ആകുൻ ഔദ്യോഗികമായി പ്രഖ്യാപിക്കുക‌. ഡെസ്റ്റ് ഇന്നലെ ബാഴ്സലോണയിൽ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു‌. അഞ്ചു വർഷത്തെ കരാർ ആകും ഡെസ്റ്റ് ബാഴ്സയിൽ ഒപ്പുവെക്കുക.

ജർമ്മൻ ചാമ്പ്യന്മാരായ ബയേണിനെ മറികടന്നാണ് കാറ്റലൻ ക്ലബ് ബാഴ്സലോണ ഈ ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്. 23 മില്യൺ ആകും ഈ ട്രാൻസ്ഫറിൽ അയാക്സിന് ലഭിക്കുക. 19കാരനായ റൈറ്റ് ബാക്കായ താരത്തിന് വലിയ ഭാവിയാണ് പ്രവചിക്കപ്പെടുന്നത്. റൈറ്റ് ബാക്കായ സെർജിനോയെ അമേരിക്കൻ ദേശീയ ടീമിലെ താരമാണ്. കഴിഞ്ഞ സീസണിൽ അയാക്സിനായി 30 മത്സരങ്ങൾ ഡെസ്റ്റ് കളിച്ചിരുന്നു.

Advertisement