ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ ഇന്ന് അറിയാം

Bayern Munich players celebrate with the trophy after the UEFA Champions League final football match between Paris Saint-Germain and Bayern Munich at the Luz stadium in Lisbon on August 23, 2020. (Photo by MATTHEW CHILDS / POOL / AFP)
- Advertisement -

പുതിയ സീസൺ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ ഇന്ന് അറിയാം‌. ഇന്ന് ഗ്രൂപ്പ് തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് യുവേഫ നടത്തു. പതിവിൽ നിന്ന് മാറി ഒക്ടോബർ 21ന് മാത്രമാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് ആരംഭിക്കുന്നത്. 4 പോട്ടുകളിലായാണ് 32 ടീമുകളെ അണിനിരത്തിയിരിക്കുന്നത്. യൂറോപ്പിലെ പ്രമുഖ ലീഗ് ചാമ്പ്യന്മാരും യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യയും പോട്ട് വണിലാണ് ഉള്ളത്.

ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി , മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരെ പോലുള്ള പ്രമുഖർ പോട്ട് 2ലും ഉണ്ട്. യുവേഫയുടെ വെബ് സൈറ്റിലും യൂടൂബ് ചാനലിലും ഡ്രോ തത്സമയം കാണാം. യുവേഫയുടെ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനും പരിശീലകനുമുള്ള പുരസ്കാരവും ഇന്ന് നൽകും

പോട്ട് 1:
ബയേൺ മ്യൂണിച്ച്
സെവിയ്യ
റയൽ മാഡ്രിഡ്
ലിവർപൂൾ
യുവന്റസ്
പി‌എസ്‌ജി
സെനിറ്റ് ഡി സെന്റ് പീറ്റേഴ്‌സ്ബർഗ്
പോർട്ടോ

പോട്ട് 2:
ബാഴ്‌സലോണ
അത്ലറ്റിക്കോ മാഡ്രിഡ്
മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ യുണൈറ്റഡ്
ഷക്തർ ഡോൺസ്റ്റെക്ക്‌
ബൊറൂസിയ ഡോർട്മുണ്ട്
ചെൽ‌സി
അയാക്സ്

പോട്ട് 3:
ലെപ്സിഗ്
ഇന്റർ മിലാൻ
ലാസിയോ
അറ്റലാന്റ
സാൽ‌സ്ബർഗ്
ഒളിമ്പിയാക്കോസ്
ഡൈനാമോ കീവ്

പോട്ട് 4:
മോൻചെൻഗ്ലാഡ്ബാച്
ഇസ്താൻബുൾ ബസക്ഷിയർ
റെന്നസ്
ബ്രൂജ്
ഫെറൻക്വരോസ്
മാഴ്സെ
ലോക്കോമോടിവ്
മിഡില്ലാൻഡ്

Advertisement