ബാഴ്സലോണ തങ്ങളുടെ ക്ലബ് ക്രസ്റ്റ് മാറ്റുന്നു. അടുത്ത സീസണോടെ ആകും ക്ലബ് ലോഗോ മാറുക. നിലവിലുള്ള ലോഗോയിൽ നിന്ന് എഫ് സി ബി എന്ന അക്ഷരങ്ങൾ നീക്കം ചെയ്തതാകും പുതിയ ലോഗോ. എന്നാൽ വരാനിരിക്കുന്ന ഈ മാറ്റത്തിൽ ബാഴ്സലോണ ആരാധകർ തൃപ്തരല്ല എന്ന് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. അവർ നടത്തിയ സർവേകളിൽ ഭൂരിഭാഗം ആരാധകരും എഫ് സി ബി എന്നത് ക്രെസ്റ്റിൽ നിന്ന് മാറ്റുന്നതിൽ സന്തുഷ്ടരല്ല.
അവസാനമായി 2002ൽ ആയിരുന്നു ബാഴ്സലോണ ലോഗോ മാറ്റിയത്. ഇത് ബാഴ്സയുടെ പതിനൊന്നാമത്തെ ക്രസ്റ്റ് ആകും. 1899ൽ ക്ലബ് ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന ക്രസ്റ്റിൽ ഒഴികെ എല്ലാ ക്രസ്റ്റിലും എഫ് സി ബി എന്ന് ഉണ്ടായിരുന്നു.