2018 തങ്ങളുടേതാക്കി ബാഴ്സലോണ

- Advertisement -

2018ലെ അവസാന ലാലിഗ മത്സരവും വിജയിച്ച് ബാഴ്സലോണ. ഇന്ന് സെൽറ്റ വീഗോയെ തോൽപ്പിച്ചതോടെ 2018 അവസാനിക്കുമ്പോൾ തങ്ങൾ തന്നെ ആയിരിക്കും ലാലിഗയുടെ തലപ്പത്ത് എന്ന് ബാഴ്സലോണ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. സെൽറ്റ വീഗോയുടെ സീസണിലെ മികച്ച ഫോമൊന്നും ബാഴ്സലോണക്ക് പ്രശ്നമായില്ല.

ഇന്ന് ആദ്യ പകുതിയിലാണ് ബാഴ്സലോണയുടെ രണ്ടു ഗോളുകളും പിറന്നത്. കളിയുടെ തുടക്കത്തിൽ തന്നെ ഡെംബലെ ആണ് ആദ്യ ബാഴ്സക്കായി ഗോൾ നേടിയത്. കളിയുടെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി മെസ്സിയിലൂടെ ബാഴ്സലോണ രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ ബാഴ്സലോണക്ക് ലീഗിൽ 17 മത്സരങ്ങളിൽ നിന്നായി 37 പോയന്റായി.

ഇനി ലാലിഗയിൽ വിന്റർ ബ്രേക്ക് ആയതിനായി ജനുവരി ഏഴിനു മാത്രമെ ബാഴ്സലോണക്ക് ഒരു മത്സരമുള്ളൂ.

Advertisement