ഏകപക്ഷീയ ജയവുമായി റോയൽ ട്രാവൽസ് കോഴിക്കോട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മൊറയൂർ അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ഏകപക്ഷീയമാ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ആണ് ജയവുമായി കളം വിട്ടത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എഫ് സി മുംബൈയെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് തോൽപ്പിച്ചത്. സീസണിലെ എഫ് സി മുംബൈയുടെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിലും മുംബൈ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.

ഇന്ന് മൊറയൂർ സെവൻസിൽ ശാസ്താ മെഡിക്കൽസ് ടൗൺ ടീം അരീക്കോടിനെ നേരിടും