രക്ഷനായി ലയണൽ മെസി, അത്ലെറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്സലോണ

ലാ ലീഗയിൽ ബാഴ്സലോണക്ക് ജയം. അത്ലെറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയാണ് ബാഴ്സലോണയുടെ നിർണായകമായ ഗോളടിച്ചത്‌. ഇന്നത്തെ ജയത്തോട് കൂടി 14‌ മത്സരങ്ങൾക്ക് ശേഷം 31 പോയന്റുമായി ലാ ലീഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. അതേ പോയന്റ് ഉണ്ടെങ്കിലും ഗോൾ ഡിഫ്രൻസ് കാരണം രണ്ടാമതാണ് റയൽ മാഡ്രിഡ്.

86ആം മിനുട്ടിലാണ് വാൻഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തെ നിശബ്ദമാക്കി മെസ്സി ഗോളടിച്ചത്. ടെർ സ്റ്റെയിഗന്റെ മികച്ച പ്രകടനം ബാഴ്സക്ക് തൂണയായി. മൊറാട്ടയും ഹെർമോസോയും തുടർച്ചയായി ബാഴ്സയുടെ പ്രതിരോധത്തെ പരീക്ഷിച്ചിരുന്നു. അന്റോണിൻ ഗ്രീസ്മാൻ തന്റെ പഴയ ക്ലബ്ബിനെതിരെ നിറം മങ്ങി.

Previous articleത്രില്ലറിൽ തമിഴ്നാടിനെ തോൽപ്പിച്ച് സയ്ദ് മുഷ്‌താഖ്‌ അലി കിരീടം കർണാടകക്ക്
Next article“നിരാശ മാത്രം, കേരള ബ്ലാസ്റ്റേഴ്സ് ഇതിലും നല്ല ഫലങ്ങൾ അർഹിക്കുന്നു”