മെസ്സി ബാഴ്സലോണ സ്ക്വാഡിൽ തിരികെയെത്തി

Newsroom

നാളെ നടക്കുന്ന ലാലിഗ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന ലയണൽ മെസ്സി തിരികെ ബാഴ്സലോണ സ്ക്വാഡിൽ എത്തിയിട്ടുണ്ട്. പരിക്ക് കാരണം ആയിരുന്നു മെസ്സി പുറത്തിരുന്നത്. ഹുയെസ്കയെ ആണ് ബാഴ്സലോണ നാളെ നേരിടേണ്ടത്. കഴിഞ്ഞ കളിക്ക് ഇല്ലാതിരുന്ന ജോർദി ആൽബയും തിരികെയെത്തി ‌

എന്ന ഉംറ്റിറ്റി ടീമിൽ ഇല്ല. പരിക്കേറ്റ പികെ, അൻസു ഫതി എന്നിവരും സ്ക്വാഡിൽ ഇല്ല. നാളെ രാത്രി 1.30നാണ് മത്സരം നടക്കുന്നത്. 15 മത്സരങ്ങളിൽ 26 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ് ബാഴ്സലോണ ഇപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ നാളെ ബാഴ്സക്ക് വിജയം നിർബന്ധമാണ്.

Barca squad
20210102 193007