ബാഴ്സലോണ ഇന്ന് മയോർകയ്ക്ക് എതിരെ, പികെ കളിക്കും, ആർതുർ ഇല്ല

Newsroom

ഇന്ന് നടക്കുന്ന ലീഗ് മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഹോം മത്സരത്തിൽ മയോർകയെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. ഇന്ന് വിജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാകും ബാഴ്സലോണയുടെ ലക്ഷ്യം. പരിക്കേറ്റതിനാൽ കളിക്കുമോ എന്ന് സംശയമുണ്ടായിരുന്ന പികെയും ഇന്ന് ബാഴ്സലോണ സ്ക്വാഡിൽ ഉണ്ട്. പികെ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

ബ്രസീലിയൻ മിഡ്ഫീൽഡർ ആർതർ ടീമിൽ ഇല്ല. പരിക്കാണ് ആർതറിന്റെ പ്രശ്നം. യുവതാരം അൻസു ഫതയും ഇന്ന് ടീമിനൊപ്പം ഇല്ല. പ്രമുഖരായ മെസ്സി, സുവാരസ്, ഗ്രീസ്മൻ തുടങ്ങിയവർ എല്ലാം ടീമിൽ ഉണ്ട്. ഇന്ന് രാത്രി 1.15നാണ് മത്സരം നടക്കുന്നത്.