“തനിക്ക് കീഴിൽ ബാഴ്സ നല്ല ഫുട്ബോൾ കളിക്കും എന്ന് ഉറപ്പ് തരാം” – സെറ്റിയെൻ

- Advertisement -

ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റെടുത്ത സെറ്റിയെൻ തന്റെ കീഴിൽ ബാഴ്സലോണ നല്ല ഫുട്ബോൾ കളിക്കും എന്ന് ഉറപ്പ് പറഞ്ഞു. താൻ മറ്റുള്ളവർ പറയുന്നത് കേൾക്കും എങ്കിലും തന്റെ ഫുട്ബോൾ ശൈലി ആർക്കു വേണ്ടിയും മാറ്റില്ല എന്ന് സെറ്റിയെൻ പറഞ്ഞു. എത്രയും പെട്ടെന്ന് ബാഴ്സലോണ താരങ്ങളെ തന്റെ ടാക്ടിക്സിലേക്ക് കൊണ്ടുവരുകയാണ് പ്രഥമ ലക്ഷ്യം എന്നും സെറ്റിയെൻ പറഞ്ഞു.

ബാഴ്സലോണയിലെ വലിയ താരങ്ങളെ പരിശീലിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ട് എന്നും സെറ്റിയെൻ പറഞ്ഞു. എന്നാൽ ബാഴ്സയിലെ സീനിയർ താരങ്ങൾ നന്നായി കളിച്ചില്ല എങ്കിൽ യുവതാരങ്ങൾക്ക് അവസരം ലഭിക്കും എന്നും സെറ്റിയെൻ ഓർമ്മിപ്പിച്ചു. പരിക്കേറ്റ സുവാരസിന് പകരം സ്ട്രൈക്കറെ എത്തിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

Advertisement