ബാഴ്സലോണ സഹ പരിശീലകനെതിരെ ബാഴ്സലോണ താരങ്ങൾ!

- Advertisement -

ബാഴ്സലോണയിലെ പുതിയ പരിശീലകനായ സെറ്റിയന്റെ സഹ പരിശീലകൻ എദെർ സറാബിയയും ബാഴ്സലോണ താരങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എദെറിനെ സഹ പരിശീലക സ്ഥാനത്തു നിന്ന് മാറ്റണമെന്നും ആവശ്യങ്ങൾ ഉയരുന്നതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർക്കശക്കാരനായ എദെറിന്റെ ശൈലി ബാഴ്സലോണ താരങ്ങളെ eഅലോസരപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.

നേരത്തെ എൽ ക്ലാസികോ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഡഗൗട്ടിൽ ഇരുന്ന് രോഷാകുലനാവുല്ല എദെറിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പരിശീലന ഗ്രൗണ്ടിലും എദെറിന്റെ രോഷം പ്രശ്നമാവുകയാണ്. സെറ്റിയൻ ഇടപെട്ടാണ് പലപ്പോഴും എദെറിനെ തണുപ്പിക്കുന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. ഇപ്പോൾ തന്നെ മോശം ഫോമിൽ ഉള്ള ബാഴ്സലോണയെ ഈ പുതിയ പ്രശ്നങ്ങൾ കൂടുതൽ അലോസരപ്പെടുത്തും.

Advertisement