“ബാഴ്സലോണയിൽ എന്തോ പ്രശ്നമുണ്ട്” – റിവാൾഡോ

- Advertisement -

ബാഴ്സലോണയ്ക്ക് അകത്ത് എന്തോ പ്രശ്നങ്ങൾ നടക്കുന്നുണ്ട് എന്ന് ബാഴ്സലോണ ഇതിഹാസം റിവാൾഡോ. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഗ്രീസ്മനെ ഇറക്കാത്തത് അതാണ് സൂചന നൽകുന്നത്. ഗ്രീസ്മനെ പോലൊരു വലിയ താരത്തിന് വളരെ കുറച്ച് മാത്രം മിനുട്ടുകൾ നൽകിയത് ബാഴ്സലോണയിൽ എന്തോ പ്രശ്നമുള്ളത് കൊണ്ടാണ്. റിവാൾഡോ പറഞ്ഞു. ഗ്രീസ്മനെ സൈൻ ചെയ്തത് തെറ്റായി എന്ന് വരെ ബാഴ്സലോണയിൽ ആരൊകെയോ ചിന്തിക്കുന്നുണ്ട് എന്നും റിവാൾഡോ പറഞ്ഞു.

ഫ്രാൻസിനൊപ്പം ലോക കിരീടം നേടിയ താരമാണ് ഗ്രീസ്മൻ, അത്ലറ്റിക്കോ മാഡ്രിഡിനായി വർഷങ്ങളായി മികച്ച പ്രകടനങ്ങൾ നടത്തുന്ന താരം. അദ്ദേഹം ബാഴ്സലോണയിൽ ഇത്ര കുറച്ച് മിനുട്ടുകൾ മാത്രമേ കളിക്കുന്നുള്ളൂ എന്നത് തനിക്ക് മനസ്സിലാകുന്നില്ല എന്നും റിവാൾഡോ പറഞ്ഞു. ടീം ലാലിഗ കിരീടം നഷ്ടപ്പെടുത്തുകയാണ്. ടീമിന് കാലാകാലം മെസ്സിയുടെ മാജിക്കും കാത്ത് നിൽക്കാൻ ആവില്ല എന്നും റിവാൾഡോ പറഞ്ഞു.

Advertisement