ബാഴ്സലോണയുടെ പ്രീസീസൺ ഓഗസ്റ്റ് 31 മുതൽ

- Advertisement -

ബാഴ്സലോണ അടുത്ത സീസണായുള്ള ഒരുക്കം ഒരാഴ്ച കൊണ്ട് തുടങ്ങും. ഓഗസ്റ്റ്‌ 31നേക്ക് താരങ്ങൾ ഒക്കെ മടങ്ങി കാറ്റലോണിയയിലേക്ക് എത്താൻ ക്ലബ് നിർദ്ദേശം നൽകി. ഓഗസ്റ്റ് 31ന് താരങ്ങൾ ഒക്കെ പി സി ആർ ടെസ്റ്റിന് വിധേയരാകും. അതുകഴിഞ്ഞ് കൊറോണ ഇല്ലാ എന്ന് സ്ഥിരീകരിക്കുന്നവരെ ഉൾപ്പെടുത്തി സെപ്റ്റംബർ ആദ്യ വാരം മുതൽ പരിശീലനം തുടങ്ങും. പരിശീലകൻ കോമാന്റെ കീഴിലെ ആദ്യ പരിശീലനം ആകും ഇത്.

സെപ്റ്റംബർ ആദ്യ വാരം രാജ്യാന്തര മത്സരങ്ങൾ കളിക്കേണ്ട താരങ്ങൾ ബാഴ്സലോണ ക്യാമ്പിനൊപ്പം ചേരാൻ വൈകും. മെസ്സി സുവാരസ് തുടങ്ങി പ്രധാന താരങ്ങൾക്ക് എല്ലാം ഇത് ബാധകമാകും. പരിശീലനം പുനരാരംഭിക്കും മുമ്പ് തന്നെ പുതിയ സൈനിംഗ്സ് പൂർത്തിയാക്കണം എന്ന് ബാഴ്സലോണ ബോർഡിന് പുതിയ പരിശീലകൻ കോമാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement