ബ്രൂണോ ഫെർണാണ്ടസ് വീണ്ടും മാഞ്ചസ്റ്ററിലെ താരം

- Advertisement -

ബ്രൂണൊ ഫെർണാണ്ടസിന് ഒരു പുരസ്കാരം കൂടെ ലഭിച്ചിരിക്കുകയാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഗസ്റ്റ് മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരവും ബ്രൂണോ ഫെർണാണ്ടസ് സ്വന്തമാക്കിയിരിക്കുകയാണ് . ഇത്തവണ മാർഷ്യൽ പുരസ്കാരം സ്വന്തമാക്കും എന്നാണ് കരുതിയത് എങ്കികും ബ്രൂണോയെ ആണ് ആരാധകർ തിരഞ്ഞെടുത്തത്.

അവസാന അഞ്ചു മാസത്തിൽ ഇത് തവണയാണ്. ബ്രൂണൊ ഫെർണാണ്ടസ് ക്ലബിൽ ഈ പുരസ്കാരം നേടുന്നത്. ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഈ മാസത്തെ മികച്ച താരത്തെ തിരഞ്ഞെടുത്തത്. ഫെബ്രുവരിയിലും മാർച്ചിലും ജൂണിലുമാണ് ഇതിന് മുമ്പ് ഈ പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബ്രൂണൊ ഫെർണാണ്ടസ് സ്വന്തമാക്കിയത്. ഇതുവരെ യുണൈറ്റഡിനായി 22 മത്സരങ്ങൾ കളിച്ച ബ്രൂണൊ ഫെർണാണ്ടസ് 12 ഗോളുകൾ യുണൈറ്റഡിനായി ഇതുവരെ നേടിയിട്ടുണ്ട്.

Advertisement